11 കോടി 94 ലക്ഷം പേർ എങ്കിലും ഇന്ത്യയിൽ രാഷ്ട്രീയമായി നിരാശ ബാധിച്ചവരാണ്. അത്രയും പേരാണ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി വോട്ട് ചെയ്‌തത്. കോൺഗ്രസാണ് നമ്മുടെ മതനിരപേക്ഷ ജനാധിപത്യ രാജ്യത്തെ നയിക്കേണ്ടത് എന്ന് വോട്ടിലൂടെ വ്യക്തമാക്കിയവരാണ് അവർ. ബിജെപിക്ക് വോട്ട് ചെയ്‌ത 22 കോടി 90 ലക്ഷം പേരും സന്തോഷത്തിലാണോ എന്നു ചോദിച്ചാൽ ആയിരിക്കാം, അല്ലായിരിക്കാം എന്നേ പറയാനാകൂ.

പക്ഷേ അവരിൽ വളരെ വലിയൊരു വിഭാഗം ആളുകളെയും സന്തോഷിപ്പിക്കുന്ന വിധത്തിലാണ് ബിജെപി  പ്രവർത്തിക്കുന്നത്. കോൺഗ്രസിന്റെ കാര്യം അതല്ല.  എന്തു സംഭവിച്ചാലും നന്നാവില്ലെന്ന വാശിയിലാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇപ്പോഴേ പ്രചാരണ പരിപാടികൾ തുടങ്ങിയ ബിജെപിയെ കണ്ടു പഠിക്കേണ്ടി വരുമോ കോൺഗ്രസ്? ഇനി ഒരു തിരിച്ചു വരവുണ്ടാവില്ലേ ആ പാർട്ടിക്ക്? ‘ദില്ലിയാഴ്‌ച’ പോഡ്‌കാസ്റ്റിൽ വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്..

dilliyazhcha, dilliyazhcha news, jomythomaspodcast, jomythomas latest podcast, manorama online, malayalam news, manorama news and updates,