ചന്ദ്രവിമുഖി - അധ്യായം: ഒന്ന്
Manorama LiteratureFebruary 27, 202400:09:19

ചന്ദ്രവിമുഖി - അധ്യായം: ഒന്ന്

Chandravimukhi - E-novel written by Bajith C V- Chapter One

ചന്ദ്രവിമുഖി പറിക്കുന്ന ദിവസം കാര്യസ്ഥന് കൽത്തറവരെയെ പ്രവേശനമുള്ളു. ഇടതു കൈയ്യിലെ കത്തിക്കാത്ത ചൂട്ടിൽ തീ പടർത്തി, കൽത്തറയിൽ വെച്ച് ഗോവിന്ദൻ ഊട്ടുപുരയുടെ വരാന്തയിൽ കയറി നിന്നു. കൽത്തറയിൽ നിന്നെടുത്ത ചൂട്ടുമായി മിത്രൻ വൈദ്യർ ശ്രീകോവിലിന് മുന്നിലെത്തി നമസ്കരിച്ചു. കൊടും തണുപ്പിലും മിത്രൻ വൈദ്യരുടെ നഗ്നമായ ശരീരത്തിൽ നിന്നും അകലാപ്പുഴ തോർന്നു കൊണ്ടിരുന്നു. പ്രാർഥനക്ക് ശേഷം കൂരിരുട്ട് പന്തലിച്ചു കിടക്കുന്ന കാവിനുള്ളിലേക്ക് ഒറ്റ ചൂട്ട് വെളിച്ചത്തിൽ മിത്രൻ വൈദ്യർ പതുക്കെ നടന്നു കയറി. അപ്പോൾ മരക്കൊമ്പുകളിൽ ഇരയെ കാത്തുകിടന്ന മൂങ്ങ നീട്ടി മൂളിക്കൊണ്ട് ചിറകടിച്ച് പറന്നു.

വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: ഒന്ന്
രചന – ബാജിത്ത് സി. വി.

Chandravimukhi,E-novel,Bajith C V,Malayalam Literature,