സുപ്രീം കോടതിയും ഗ്യാൻവാപി മസ്‌ജിദും

സുപ്രീം കോടതിയും ഗ്യാൻവാപി മസ്‌ജിദും

കൊടുങ്കാറ്റിനെപ്പോലും അവഗണിച്ച് ജുഡീഷ്യറിയുടെ അന്തസ്സ് സംരക്ഷിക്കാൻ കെൽപ്പുള്ള സ്‌ഥാപനമാണ് സുപ്രീം  കോടതി. 1994 ഒക്ടോബർ 24ന് രാഷ്ട്രപതിയോടു പോലും പറഞ്ഞു, 'അയോധ്യ എന്ന കൊടുങ്കാറ്റ് കടന്നുപോകുന്നതാണ്. സുപ്രീം കോടതിയുടെ അന്തസ്സും മഹിമയും നഷ്ടപ്പെടുത്താനാവില്ല.'  

അന്ന് പ്രസിഡൻഷ്യൽ റഫറൻസിലൂടെ രാഷ്‌ട്രപതി ശങ്കർ ദയാൽ ശർമ കോടതിയോടു ചോദിച്ച ചോദ്യം ഇതായിരുന്നു. 'ബാബറി മസ്‌ജിദ്‌ നിൽക്കുന്ന സ്‌ഥലത്ത്‌ അതിനുമുൻപ് ഹിന്ദു ക്ഷേത്രമോ ഹിന്ദു മതത്തിന്റെ എന്തെങ്കിലും നിർമാണമോ ഉണ്ടായിരുന്നോ?' ചോദ്യത്തിനുത്തരം നൽകാതെ രാഷ്ട്രപതിക്ക് ആ റഫറൻസ് മടക്കിയയച്ചുകൊണ്ട് കോടതി പറഞ്ഞു 'സുപ്രീം കോടതിയുടെ അന്തസ്സും മഹിമയും നഷ്ടപ്പെടുത്താൻ കഴിയില്ല'. 

ഒരു ആരാധനാസ്ഥലത്ത് മുൻപ് ഉണ്ടായിരുന്നത് എന്തായിരുന്നു എന്ന് കണ്ടെത്തേണ്ടത് കോടതിയുടെ ജോലിയല്ലെന്ന് അന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞു. അത്തരമൊരു ചരിത്രമുള്ള സുപ്രീം കോടതി തന്നെ ഇപ്പോൾ  കൊടുങ്കാറ്റുകൾക്കു സാധ്യതയുള്ള ചില കേസുകളിൽ മറ്റു ചില ന്യായം പറയുമ്പോൾ  ആശങ്കയാണ് ഉണ്ടാകുന്നത്. ദില്ലിയാഴ്ചയിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യുറോ ജോമി തോമസിന്റെ വിശകലനം.  

Dilliyazhcha, Dilliyazhcha Podcast, Dilliyazhcha Podcast News, Dilliyazhcha podcast latest,