ലോക്സഭയിലെ ആൾബലവും ഒന്നോ രണ്ടോ കക്ഷികളിൽനിന്നും നേടിയെടുക്കുന്ന വോട്ടുകളും കൂട്ടിച്ചേർത്താൽ രാഷ്‌ട്രപതി സ്ഥാനാർഥിയെ എൻഡിഎയ്ക്ക് വിജയിപ്പിക്കാം എന്ന പൊതുസാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തെ പ്രധാന പാർട്ടിയായ ബിജെപിക്ക് നിയമസഭയിലും രാജ്യസഭയിലും വേണ്ടത്ര സീറ്റുകളില്ലെങ്കിലും, ലോക്‌സഭയിലെ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മുൻ‌തൂക്കമുണ്ട്. ഇലക്ടറൽ കോളജ് ഘടന പ്രകാരമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ വസ്തുത പല പ്രസക്തമായ ചോദ്യങ്ങളും ഉയർത്തുന്നു. പ്രതിപക്ഷത്ത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എത്തിയതോടെ ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പവും ഇതോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്. എന്താണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ സംഭവിക്കുന്നത്? മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ദില്ലിയാഴ്‌ച പോഡ്കാസ്റ്റിൽ വിലയിരുത്തുന്നു.

Dilliyazhcha, Dilliyazhcha podcast, Dilliyazhcha latest podcast, Dilliyazhcha podcast malayalam, India president elections, NDA, NDA Latest,