രാഹുലിന്റെ കടയിൽ എം വി ഗോവിന്ദന്റെ സദ്യ?
NewSpecialsNovember 08, 202300:04:26

രാഹുലിന്റെ കടയിൽ എം വി ഗോവിന്ദന്റെ സദ്യ?

മുസ്‌ലിം ലീഗിനെ യുഡിഎഫിൽ നിന്ന് അടർത്തിയെടുക്കാനാവുമോയെന്നു സിപിഎം ആലോചിക്കാൻ തുടങ്ങിയിട്ടു നാളുകളേറെയായി. എന്നെങ്കിലും ലീഗ് പടി കടന്നെത്തുമെന്ന പ്രതീക്ഷയോടെ ഉറക്കമിളച്ചു കാത്തിരിക്കുന്നു, സിപിഎം നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ലീഗിനെ കൂടെക്കൂട്ടി പിടിച്ചു നിൽക്കാനുള്ള സിപിഎമ്മിന്റെ പുതിയ അടവു നയം ഫലിക്കുമോ ? കോഴിക്കോട് ലീഗ് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലിക്കു പിന്നാലെ അതേ കോഴിക്കോട് സിപിഎം നടത്തുന്ന റാലിയിലേക്ക് ലീഗിനെ ക്ഷണിച്ച കൗശലം ഫലിക്കാതെ പോയത് എന്തു കൊണ്ടാണ് ? തൊട്ടുപിന്നാലെ, മലപ്പുറത്ത് അന്തരിച്ച നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ യുദ്ധ വിരുദ്ധ റാലിയിൽ സിപിഎം കണ്ണു വയ്ക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് മറി കടന്നു റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ പാർട്ടി നടപടി വന്നാൽ സ്വീകരിക്കാൻ തയാറായും സിപിഎം നിൽക്കുന്നു. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് ഉൾപ്പെടുന്ന മലബാറിൽ സിപിഎമ്മിന്റെ പുതിയ അജൻഡയുടെ ഭാഗമോ ഈ നീക്കങ്ങൾ. പാർട്ടിയിലും മുന്നണിയിലുമുള്ള അസ്വാരസ്യങ്ങൾ യഥാസമയം ചർച്ച ചെയ്തു പരിഹരിക്കാൻ മുന്നണിക്കു നേതൃത്വം നൽകുന്ന കോൺഗ്രസിനു കഴിയാതെ പോകുന്നുണ്ടോ ?
രാഹുലിന്റെ കടയിൽ എം.വി ഗോവിന്ദനും സംഘവും സദ്യയ്ക്ക് ഇലയിടുന്നത് എന്തിന് ? അക്കഥകൾ തിരയുകയാണ് ദ് പവർ പൊളിറ്റിക്സ് ഈയാഴ്‌ച.സംസാരിക്കുന്നത് മലയാള മനോരമ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് ജയചന്ദ്രൻ ഇലങ്കത്ത്...

Even after the Indian Union Muslim League reluctantly turned down the invite, the CPM has kept the doors open for the UDF constituent to take part in the Palestine Solidarity Rally that the party will organise in Kozhikode on November 11. Hear more On the Manorama Online Podcast, Jayachandran illankath Special Correspondent of Manorama, analyzes this...

manorama podcast,podcast manorama,newspecials,the power politics,political podcast,manorama newspecials,mv govindan,jayachandran ilankath,