കൂടുതൽ ലൈംഗിക തൊഴില്‍ കേന്ദ്രങ്ങൾ വേണം; അവർ ഇരുട്ടിന്റെ മറപറ്റി ജീവിക്കേണ്ടവരല്ല: നളിനി ജമീല അഭിമുഖം | "Brothels should be more encouraged in cities" - Nalini Jameela Interview
NewSpecialsJune 02, 202200:15:05

കൂടുതൽ ലൈംഗിക തൊഴില്‍ കേന്ദ്രങ്ങൾ വേണം; അവർ ഇരുട്ടിന്റെ മറപറ്റി ജീവിക്കേണ്ടവരല്ല: നളിനി ജമീല അഭിമുഖം | "Brothels should be more encouraged in cities" - Nalini Jameela Interview


‘‘ബ്രോതലുകൾ അഥവാ ലൈംഗികത്തൊഴില്‍ കേന്ദ്രങ്ങൾ നടത്തുന്നത് കുറ്റകരമാണെങ്കിൽ അവർ പിന്നെ എവിടെ തൊഴിലെടുക്കും? ഇവിടെ കൂടുതൽ ബ്രോതലുകള്‍ ആവശ്യമാണ്. അവ നഗരങ്ങളിൽ, ആൾത്തിരക്കുള്ള ഇടങ്ങളിലേക്കു വരണം. ലൈംഗികത്തൊഴില്‍ കേന്ദ്രങ്ങൾ ഇല്ലാതാക്കുന്നത് ലൈംഗികത്തൊഴിലാളികളുടെ ജീവിതസാഹചര്യം തന്നെ ഇല്ലാതാക്കുന്നതിനു തുല്യമാണ്. 
അതേസമയം, അത്തരം കേന്ദ്രങ്ങളിൽ, പ്രതിഫലത്തിന്റെ എഴുപതു ശതമാനം തൊഴിലാളിക്കു ലഭിക്കണം. ഇഷ്ടമുള്ളവരെ മാത്രം സ്വീകരിക്കാനും അല്ലാത്തവരെ ഒഴിവാക്കാനുമുള്ള സ്വാതന്ത്ര്യം ലൈംഗികത്തൊഴിലാളിക്കുണ്ടായിരിക്കണം. ബ്രോതലുകളിലെ അടിമ–ഉടമ സമ്പ്രദായം മാറണം."

ജൂണ്‍ 2 രാജ്യാന്തര ലൈംഗിക തൊഴിലാളി ദിനം .ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ലെന്നും അതിൽ ഏർപ്പെടുന്നവർക്കെതിരെ നടപടി പാടില്ലെന്നുമുള്ള സുപ്രീം കോടതി കമ്മിറ്റിയുടെ ശുപാർശകളോടു പ്രതികരിക്കുകയാണ് മുൻ ലൈംഗിക തൊഴിലാളിയും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ നളിനി ജമീല. 

 

Nalini Jameela,Sex Workers,Supreme Court,Sex Work,Supreme Court Law,Sex Worker's Law,Sex Worker's Rights,Malayalam Podcast,Malayala Manorama Podcast,Manorama Online Podcast,NewsSpecial Podcast,