പതാകയിൽ ഓറഞ്ച് നിറമില്ല; എന്നിട്ടും നെതർലൻഡ്സ് ടീം എങ്ങനെ ‘ഓൾ ഓറഞ്ചാ’യി!
Manorama SPORTSDecember 05, 202200:04:03

പതാകയിൽ ഓറഞ്ച് നിറമില്ല; എന്നിട്ടും നെതർലൻഡ്സ് ടീം എങ്ങനെ ‘ഓൾ ഓറഞ്ചാ’യി!

കാൽപന്തിന്റെ മാത്രമല്ല, നിറങ്ങളുടെ കൂടി കളിയാണു ഫുട്ബോൾ. രാജ്യങ്ങളും അതുപോലെത്തന്നെ ക്ലബുകളും ഹോം– എവേ മത്സരങ്ങൾക്കായി പ്രത്യക ജഴ്സിയൊരുക്കിയാണു കളത്തിലിറങ്ങുക. കാനറി മഞ്ഞയിൽ ബ്രസീൽ, നീല ജഴ്സിയിൽ ഫ്രാൻസ്... രാജ്യത്തിന്റെ ഐഡന്റിന്റി തന്നെയാണ് പല ജഴ്സികളുടെയും ചേരുവ. ദേശീയ പതാകയോടു ചേർന്നു നിൽക്കുന്ന നിറംതന്നെ ജഴ്സിയുടെ പ്രധാന നിറമായി ഉപയോഗിക്കുന്നതാണു ഫുട്ബോളിലെ കീഴ്‌വഴക്കം. ഇംഗ്ലണ്ട്, അർജന്റീന, സ്പെയിൻ അടക്കമുള്ള പോപ്പുലർ രാജ്യങ്ങളുടെ പതാകയും ജഴ്സിയുടെ നിറവും എടുത്തുനോക്കിയാൽ ഇക്കാര്യം വ്യക്തമാകും.
ഇവിടെ വേറിട്ടു നിൽക്കുന്ന ടീമാണു നെതർലൻഡ്സ്.
ഓറഞ്ച് ഷോട്ട്സും ടോപ്പുമടങ്ങുന്ന ഓൾ ഓറഞ്ചാണ് അവരുടെ പ്രൈമറി ടീം കിറ്റ്. പക്ഷേ, അവരുടെ ദേശീയ പതാകയിൽ അടങ്ങിയിരിക്കുന്നതോ? ചുവപ്പ്, വെള്ള, നീല എന്നീ നിറങ്ങളും. ദേശീയ പതാകയിൽ മഷിയിട്ടു നോക്കിയാൽപ്പോലും കിട്ടാത്ത ഈ ഓറഞ്ച് നിറം പിന്നെ എങ്ങനെ നെതർലൻഡ്സ് ജഴ്സിയുടെ പ്രധാന നിറമായി? കേരള ബ്ലാസ്റ്റേഴ്സ് മഞ്ഞപ്പട ആണെങ്കിൽ നെതർലൻഡ്സ് ഫുട്ബോള്‍ ടീം ഓറഞ്ച് പടയാകുന്നത് എങ്ങനെയാണ്? 

Orange is the color of the Dutch royal family - the House of Orange-Nassau - and has thus been considered the national color of the region for hundreds of years. The Netherlands national football team is not the only Dutch team that wears orange kits, with the tradition followed in hockey, rugby and other codes too. The football team's nickname is the Orange and they have also been described as Clockwork Orange in sports media reports.