ബീയറു വേണോ വൃത്തി വേണോ? ജപ്പാനെ കണ്ടു പഠിക്കട്ടെ സകല ആരാധകരും!
Manorama SPORTSNovember 23, 202200:04:04

ബീയറു വേണോ വൃത്തി വേണോ? ജപ്പാനെ കണ്ടു പഠിക്കട്ടെ സകല ആരാധകരും!

‘വീ വാണ്ട് ബീയർ.. വീ വാണ്ട് ബീയർ’ ഇക്വഡോർ ആരാധകരുടെ ഈ ആർപ്പുവിളി ഖത്തർ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽനിന്ന് സമൂഹ മാധ്യമങ്ങളിലേക്ക് അതിവേഗമാണു പടർന്നു കയറിയത്. സായാഹ്നങ്ങളിലെ ഫുട്ബോൾ മത്സരം ഒരു കപ്പ് ബീയർ നുണഞ്ഞുകൊണ്ട് ആസ്വദിച്ചു ശീലിച്ചവരാണ് ഇക്വഡോറുകാർ. അതുപോലെത്തന്നെ മദ്യപാനത്തോട് യാതൊരുവിധ അനുഭാവവും വച്ചു പുലർത്താത്ത നാടാണു ഖത്തർ. ലോകകപ്പ് മത്സരം നടക്കുന്ന മൈതാനങ്ങളിൽ ബീയർ ഉൾപെടെയുള്ള ലഹരി പാനീയങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ ഖത്തറിനെതിരെയുള്ള ജനകീയ പ്രതിഷേധമാണ് ഇക്വഡോറുകാർ നീട്ടിപ്പാടിയത്. അക്കാര്യം തൽക്കാലം വിടാം. വ്യത്യസ്തമായ സമീപനം കൊണ്ടും ഒരു രക്ഷയുമില്ലാത്ത സൂപ്പര്‍ പോസിറ്റിവിറ്റി കൊണ്ടും മറ്റുള്ളവർക്ക് പ്രചോദനമാകുന്ന മറ്റൊരു ആരാധകക്കൂട്ടമാണ് ഇപ്പോൾ കയ്യടി വാങ്ങുന്നത്– വൃത്തിയുടെ കാര്യത്തിൽ നോ കോംപ്രമൈസ് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ജാപ്പനീസ് ആരാധകക്കൂട്ടം. വീ വാണ്ട് ബീയർ ചാന്റുകൾ ഹിറ്റാക്കിയ ഖത്തർ– ഇക്വഡോർ ഉദ്ഘാടന മത്സരത്തിനു പിന്നാലെയാണ് ജപ്പാൻ ആരാധകരും ഹിറ്റായത്. അതെന്താ സംഭവം? കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡ്...

 

After the inaugural match, Al-Bayt Stadium was filled with food waste, wrappers, cups, flags, and other things. When everyone finally left the stadium, the Japanese fans stayed behind and helped clean everything. Here is the 'fan'tastic story about Japan's cleanliness...