കുതിരവണ്ടിക്കാരനും പിന്നിലെ വണ്ടിക്കും ഇടയിലുള്ള പ്രത്യേകമായ ഇരിപ്പിടത്തിലായിരുന്നു മൂത്തേടത്തിന്റെ സ്ഥാനം. ഒരേ സമയം വണ്ടിക്കാരനുമായും വണ്ടിയിലുള്ളവരുമായും ആശയവിനിമയം നടത്താൻ അവിടെ ഇരിക്കുന്നവർക്ക് സാധിക്കുമായിരുന്നു. സുഭദ്ര തമ്പുരാട്ടിയുടെ മടിയിൽ നീട്ടിവെച്ച കാർത്തികയുടെ ഇടതുകാലിലെ കസവുമുണ്ട് മുട്ട് വരെ കയറ്റി വെച്ചിരുന്നു. മുട്ടിന് താഴെ കടിയേറ്റ മുറിവായിൽ പച്ചിലമരുന്നുകൾ ചന്ദ്രനിലെ കല പോലെ പറ്റി പിടിച്ചു കിടന്നു.
വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: രണ്ട്
രചന – ബാജിത്ത് സി. വി.
See omnystudio.com/listener for privacy information.