2024: കാലേകൂട്ടി പടയ്ക്കോരുങ്ങി മുന്നണികൾ
KeraleeyamAugust 04, 202200:09:17

2024: കാലേകൂട്ടി പടയ്ക്കോരുങ്ങി മുന്നണികൾ

കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ തീരുമാനപ്രകാരം, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലേക്കും പുതിയ ചുമതലക്കാരെ നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. സാധാരണ ഗതിയില്‍ ഇത്ര നേരത്തെ കോൺഗ്രസ് ഇത്തരം തീരുമാനങ്ങൾ എടുക്കാറില്ല. കഴിഞ്ഞ തവണത്തെ തിരിച്ചടി മറികടക്കാനുള്ള പരിശ്രമമാണ് എൽ ഡി എഫിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. അക്കാര്യത്തിൽ സി പി എമ്മും സി പി ഐയും ഒരു പോലെ മുന്നോട്ടു നീങ്ങുകയാണ്. എന്നാൽ ഇവരേക്കാൾ ഒരുപടി മുമ്പേ എൻ ഡി എ കാര്യങ്ങൾ തുടങ്ങി കഴിഞ്ഞു. തെന്നിന്ത്യയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് എൻ ഡി എ ഇക്കുറി പരിശ്രമിക്കുന്നത്. അത്തരത്തിൽ പോരു മുറുകുമ്പോള്‍ മൂന്നു മുന്നണികളിലെയും രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുകയാണ് ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ

 

Malayalam POdcast, Manorama Online Podcast, Malayala Manorama Podcast, Keraleeyam Podcast, sujith Nair, Malayalam POlitics Podcast, Political Podcast, Malayalam Political podcast,