അറിയപ്പെടുന്ന മറ്റു ഗ്രഹങ്ങളിലൊന്നും ഭൂമിയുടെതു പോലുള്ള അന്തരീക്ഷം ഇല്ല. സൂര്യനിൽ നിന്നുള്ള അതി-തീവ്ര രശ്മികൾക്കെതിരെ ഒരു പരിചയായി പ്രവർത്തിക്കുന്നത് അന്തരീക്ഷമാണ്. അമിതമായി ചൂട് പിടിക്കുന്നതിൽ നിന്നും ഭൂമിയെ രക്ഷിക്കുന്നത് അന്തരീക്ഷത്തിന്റെ സാന്നിധ്യമാണ്. അന്തരീക്ഷത്തിന്റെ ഏറ്റവും താഴെ കാണുന്നതും രാസഘടന ഐക്യരൂപമുള്ളതുമായ മേഖലയെ ഹോമോസ്ഫെയർ(homosphere) എന്ന് പറയുന്നു.എന്നാൽ മുകൾ ഭാഗം ഐക്യരൂപമുള്ളതല്ല. ഇതിനെ ഹെട്ടരോസ്ഫെയർ(heterosphere) എന്ന് വിളിക്കുന്നു. അറിയാൻ കേൾക്കൂ മനോരമ പോഡ്‌കാസ്റ്റ് - കേട്ടുകൊണ്ട് പഠിക്കൂ

Atmosphere,learning malayalam,manorama learning,