കിട്ടാത്ത പെൺകുട്ടികളെ രാക്കിനാവ് കണ്ടും വല്ലപ്പോഴും പഠിച്ചും മിക്കപ്പോഴും തിരിഞ്ഞുകളിച്ചും തട്ടിമുട്ടി കയ്ച്ചൽ ആയി പോകുന്ന സമയത്താണ് ജിമ്മിച്ചൻ എന്ന സംഭവം എന്റെ മുന്നിൽ എത്തുന്നത്. രാത്രി കൊഞ്ഞാട്ട മെസ് ഫുഡ് അടിച്ച് ചൊറിയും കുത്തി ഇരിക്കുകയായിരുന്നു. അപ്പോഴാണു സഖാക്കളായ തോമസ് നമ്പേലിയും അമ്മാവനും (ഇരട്ടപ്പേരാണ്. ശരിയായ പേര് മൂപ്പർ തന്നെ മറന്നു പോയിക്കാണണം) അവിടേക്കു കേറി വന്നത്. കൂടെ പരിചയം ഇല്ലാത്ത ഒരു അവതാരം. ഒരു 40 വയസ്സുകാരൻ. മെലിഞ്ഞ ശരീരം. വെടിപ്പില്ലാത്ത താടി, കഷണ്ടി, സിഗരറ്റ് കറപിടിച്ച ഉന്തിയ പല്ല്, വലതു കയ്യിലെ തള്ള വിരലിലെ നഖം നീട്ടി വളർത്തി സൂക്ഷിച്ചിരിക്കുന്നു. മൊത്തം ഒരു അവാർഡ് സിനിമ... വായിക്കാം നിഖിൽ സുദർശനൻ എഴുതിയ കഥ.