എന്റെ ഇഷ്ടാ അപ്പോ സംഗതിയൊന്നും അറിഞ്ഞില്യേ? ചുരുട്ടിക്കൂട്ടി വയ്ക്കണ വെറുമൊരു തഴപ്പായ അല്ലാട്ടോ ഈ കൈതോലപ്പായ.. ആശാനിപ്പൊ പൊന്നുംവെലയാത്രെ. 2 കൈതോലപ്പായേല് കോടിക്കണക്കിന് ഉറുപ്പിക മ്മ്ടെ തലമുതിർന്ന നേതാവ് പൊതിഞ്ഞുകെട്ടി ഒളിച്ചുകടത്തീന്നാണ് കരക്കമ്പി. കലിംഗയുദ്ധത്തിന്റെ സമയത്ത് ഇതിനൊക്കെ എവിട്ന്നാടോ സമയം കിട്ട്യേ? ‘കലിംഗയിലെ കൈതോലപ്പായ’ അതാണ് ഞങ്ങടെ ട്രേഡ് മാർക്ക്.. എന്തൂട്ടാത്? വാ, മനോരമ ഓൺലൈനില് മ്മ്ടെ പി.സനിൽകുമാർ ഒറിജിനൽ പോഡ്കാസ്റ്റുമായിട്ട് പൊങ്ങീണ്ട്..!
See omnystudio.com/listener for privacy information.