കേമാട്ടോ, കേരളീയം കണ്ണട!
EnthoottathNovember 11, 202300:08:09

കേമാട്ടോ, കേരളീയം കണ്ണട!

ആരാപ്പൊ ഇങ്ങനെ കണ്ണട വേണം, കണ്ണട വേണം എന്നു വിളിച്ചു കൂവണത്? അത് മ്മ്ടെ ബിന്ദു ടീച്ചറാട്ടോ. മങ്ങിയ കാഴ്ചോള് കണ്ടു മടുത്തിട്ട് ടീച്ചർക്ക് കണ്ണട വേണംന്നാട്ടോ കട്ടായം. അടിപൊളിഞ്ഞൊരു പൊതുഖജനാവീന്ന് നുള്ളിപ്പെറുക്കി പൈസ എടുത്തിട്ടാണേ കണ്ണടയ്ക്കു വസൂലാക്കീതേ. കണ്ണീക്കണ്ട മരത്തിമ്മ്‌ലും റോട്ടീമ്മ്‌ലും മാലബൾബൂം കത്തിച്ച് കേരളീയം അങ്ങട് ഉഷാറാക്കീലോ. പെൻഷൻ പോലും കിട്ടാതെ പട്ടിണി കെടക്കണ പാവങ്ങളെ ഈ സർക്കാര് കണ്ടോ? എന്തൂട്ടാത്..?! വാ, ഒട്ടും മങ്ങാത്ത പോഡ്കാസ്റ്റൂം തെളിച്ച് പി.സനിൽകുമാർ വന്നിട്ട്ണ്ട്, കേട്ടാലോ..?!

A broken public treasury pinched and collected the money for Minister R. Bindhu's spectacles. The government also lavishes on the Keraleeyam programme. Did this government see the poor starving without even getting a pension? ‘Enthoottath?’ Come on, P. Sanilkumar has come out with a new roasting podcast. Do you want to listen?