‘മഴ പെയ്താ വെള്ളം കേറും, അല്ലാച്ചാലോ പട്ടി കടിക്കും’ ദൈവത്തിന്റെ സ്വന്തം നാടിനെപ്പറ്റീട്ട് ബഹു. ഹൈക്കോടതി നിരീക്ഷച്ചതാട്ടോ ഇത്. കിണ്ണംകാച്ചി ഡയലോഗല്ലേ കോടതി ചാമ്പീത്. ഒരു നാടിന്റെ നരകാവസ്ഥ മുഴോൻ ഒറ്റ വാചകത്തിലാ പറഞ്ഞൂലോ. റോഡിലെ കുഴീല് വീഴണോ, തെരുവിലെ പട്ടി കടിക്കണോ..? രണ്ട് ഓപ്ഷൻ മാത്രൊള്ള ലോകത്തെ ഒരേയൊരു സ്ഥലാട്ടോ മ്മ്ടെ കേരളം. അതെന്തൂട്ടാത്? മ്മ്ടെ പി.സനിൽകുമാറ് പുത്യൊരു പോഡ്കാസ്റ്റായീട്ട് വന്നിണ്ട്ട്ടാ.. കേട്ടാലോ?