സുപ്രീം കോടതി ദുർബലമായാൽ ഗുണം ചെയ്യുന്നത് ആർക്ക്?
DilliyazhchaMay 01, 202200:10:55

സുപ്രീം കോടതി ദുർബലമായാൽ ഗുണം ചെയ്യുന്നത് ആർക്ക്?

കഴിഞ്ഞ ഏതാനും വർഷത്തെ കാര്യങ്ങൾ നോക്കിയാൽ ഒന്നു വ്യക്തം– സുപ്രധാനമായ ഭരണഘടനാ പ്രശ്നങ്ങളും മൗലികാവകാശ ലംഘനങ്ങളും ആരോപിക്കുന്ന ഹർജികൾ വേഗത്തിൽ തീർപ്പാക്കുന്നതിൽ സുപ്രീം കോടതിക്ക് കാലതാമസം ഉണ്ടായിട്ടുണ്ട്. ചീഫ് ജസ്റ്റിസുമാരുടെ നടപടികളുടെയും നടപടി പിഴവുകളുടെയും പേരിൽ പല വിവാദങ്ങളുമുണ്ടായി. സുപ്രീം കോടതിയുടെ ഈ അവസ്ഥ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനു തന്നെ അപകടരമാണെന്ന് പുറത്തുനിന്നുള്ളവരല്ല, സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിമാർ തന്നെയാണ് വിമർശിക്കുന്നത്. സുപ്രീംകോടതി എന്ന, രാജ്യത്തിന്റെ നിയമവാഴ്ചയുടെയും ഭരണഘടനയുടെയും നെടുംതൂണിന് ഉദ്ദേശിച്ചിട്ടുള്ള ബലം എങ്ങനെ സാധ്യമാക്കും എന്ന് ആലോചിക്കേണ്ട സമയമായോ? സുപ്രീം കോടതി ദുർബലമായാൽ അത് ആർക്കാണ് ഗുണം ചെയ്യുക? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. 

See omnystudio.com/listener for privacy information.