മനസ്സിലുണ്ട് ഡേറ്റയും അൽഗോരിതവും

മനസ്സിലുണ്ട് ഡേറ്റയും അൽഗോരിതവും

ആളെ പിടിക്കാൻ ഇന്നു കംപ്യൂട്ടർ അൽഗോരിതം ആണ് താരം. സമൂഹ മാധ്യമങ്ങളിൽ, ഓൺലൈൻ റീട്ടെയിൽ പോർട്ടലുകളിൽ, ഫുഡ് ഡെലിവറിയിൽ, ഒടിടിയിൽ എന്നിങ്ങനെ എല്ലായിടവും അൽഗോരിതം കൈയടക്കി കഴിഞ്ഞു. നമ്മൾ എന്തൊക്കെ കാണുന്നു, എത്ര നേരം, എവിടെയെല്ലാം സമയം ചെലവഴിക്കുന്നു, എന്തു തിന്നുന്നു, എന്തു വാങ്ങുന്നു എന്നു നോക്കിവച്ച ശേഷം നിങ്ങളെ മനസ്സിലാക്കി അതു തന്നെ പിന്നെയും നിങ്ങൾക്കിട്ടു തരുന്നു. അഥവാ നിങ്ങളുടെ ശീലങ്ങളുടെ ഡേറ്റ നോക്കി നിർമിത ബുദ്ധി ഉപയോഗിച്ച് താൽപര്യമുണ്ടാകാനിടയുള്ളതൊക്കെ പിന്നെയും ഇട്ടുതരുന്നു.. അല്‍ഗോരിതം കൊണ്ടുള്ള കളികളേ.. ബുൾസ് ഐ പോഡ്‌കാസ്റ്റിൽ മലയാള മനോരമ സ്‌പെഷൽ കറസ്‌പോണ്ടന്റ് പി.കിഷോർ സംസാരിക്കുന്നു 

Bulls Eye, Podcast, Manorama Podcast, Latest Bulls Eye Podcast,