തീമഴ പെയ്യുന്ന യുദ്ധത്തില്‍ ഇവരും പോരാളികളാണ്...
NewSpecialsMarch 23, 202200:05:49

തീമഴ പെയ്യുന്ന യുദ്ധത്തില്‍ ഇവരും പോരാളികളാണ്...

ലിയോണ, വിറ്റലീന... യുക്രെയ്നിൽ റഷ്യൻ മിസൈലുകൾ തീമഴ പെയ്യിക്കുമ്പോൾ ഈ രണ്ടു പേരുകൾക്ക് എന്താണു പ്രസക്തി? പോളണ്ടിലാണ് ലിയോണ ജീവിക്കുന്നത്–ഹെയർ സ്റ്റൈലിസ്റ്റാണ്. ഡെന്റൽ അസിസ്റ്റന്റാണ് വിറ്റലീന. ഇരുവരുടെയും കുടുംബാംഗങ്ങൾ ഇപ്പോഴും യുക്രെയ്നിലുണ്ട്. സാധിക്കുമെങ്കിൽ, തിരികെ നാട്ടിലേക്കു പോയി യുദ്ധത്തിൽ തങ്ങളാലാകും വിധം സഹായം നൽകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവരെപ്പോലെ മിക്ക യുക്രെയ്ൻ വനിതകളും. കുഞ്ഞുങ്ങളെ പോളണ്ടിലെയും മറ്റ് അതിർത്തി രാജ്യങ്ങളിലെയും സുരക്ഷിത കേന്ദ്രങ്ങളിലാക്കി അവരിൽ പലരും തിരികെ യുക്രെയ്നിലേക്കു പോകാനും ആരംഭിച്ചിരിക്കുന്നു. യുദ്ധം ജനങ്ങളോടു ചെയ്യുന്ന ഭീകരത ഇതെല്ലാമാണ്. അതിന്റെ നേരനുഭവം പങ്കുവയ്ക്കുകയാണ് പോളണ്ടിൽനിന്ന് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

poland,ukraine,war,conflict,podcast,russia,vladimirputin,malayalampodcast,