ഈ ജീവിയാണോ ജപ്പാൻ ജർമനിയെ തോൽപിച്ചതിനു പിന്നിൽ!
Manorama SPORTSNovember 24, 2022x
6
00:04:344.22 MB

ഈ ജീവിയാണോ ജപ്പാൻ ജർമനിയെ തോൽപിച്ചതിനു പിന്നിൽ!

താത്വികമായ എത്രയെത്ര അവലോകനം നടത്തിയിട്ടും ജർമൻ ആരാധകർക്കു പിടികിട്ടുന്നില്ല, എന്തുകൊണ്ടാണ് ജപ്പാനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ തോറ്റത്? ജർമനി മര്യാദയ്ക്ക് കളിക്കാത്തതുകൊണ്ടാണോ? അതോ ജപ്പാൻ നന്നായി കളിച്ചതു കൊണ്ടോ? ഇതൊന്നുമല്ല, ജപ്പാന്റെ ജയത്തിനു പിന്നിൽ ഒരു ജീവിയാണെന്നാണ് ചിലർ പറയുന്നത്. ഒരു നീർനായ കാരണമാണത്രേ ജപ്പാൻ ജയിച്ചത്? ഒന്നു പോടാപ്പാ എന്നു പറയാൻ വരട്ടെ. ജീവികൾ നേരത്തേയും ഫുട്ബോവ്‍ ലോകകപ്പിൽ പല ടീമുകളെയും ജയിക്കാൻ സഹായിച്ചിട്ടുണ്ട്. അതും വെള്ളത്തിൽ കിടന്നു വരെ. മൈതാനത്തേക്കു പോലും അവയ്ക്ക് ഇറങ്ങേണ്ടി വന്നിട്ടില്ല. ഉദാഹരണത്തിന് 2010ലെ ലോകകപ്പ് മത്സരം. ദക്ഷിണാഫ്രിക്കയിൽ നടന്ന ആ മത്സരത്തിലെ താരം പോൾ എന്ന നീരാളിയായിരുന്നു. ജർമനിയിലെ ഒരു അക്വാറിയത്തിൽ കിടന്ന് പോൾ നടത്തിയ പ്രവചനങ്ങളിൽ എട്ടെണ്ണവും എട്ടുനിലയിൽ ഹിറ്റായി. ഏഴെണ്ണം ജർമനിയുടെ മത്സര ഫലങ്ങളായിരുന്നു. പിന്നൊന്ന് ഫൈനലും. മത്സരിക്കുന്ന ടീമുകളുടെ പതാക പതിച്ച രണ്ട് ബോക്സുകളിൽ ഭക്ഷണം വച്ചായിരുന്നു പോളിനെക്കൊണ്ട് പ്രവചനം നടത്തിച്ചത്. ഏതു ബോക്സിനു മുകളിലാണോ ഭക്ഷണത്തിനായി പോൾ ആദ്യം വന്നിരിക്കുന്നത് ആ ടീം ജയിക്കും. അക്കൊല്ലം സ്പെയിൻ കപ്പടിക്കുമെന്ന പ്രവചനം വരെ ഹിറ്റായതോടെ പിന്നെ പോളായി 2010 വേൾഡ് കപ്പിലെ സെലിബ്രിറ്റി. പിന്നീട് ബ്രസീൽ, റഷ്യ വേൾഡ് കപ്പുകളിലും പല ജീവികളും പ്രവചിക്കാനായി വന്നെങ്കിലും പോളിന്റെയത്ര ഹിറ്റായില്ല. ഇപ്പോഴിതാ, ഖത്തറിലുമെത്തിയിരിക്കുകയാണ് ഒരു കുഞ്ഞൻ പ്രവചനസിംഗം. എങ്ങനെയാണ് ഈ ജീവി ഇത്ര കൃത്യമായി ജപ്പാന്റെ ജയം പ്രവചിച്ചത്? താഴെ ക്ലിക്ക് ചെയ്തു കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ ഏറ്റവും പുതിയ എപ്പിസോഡ്...

One psychic otter from Maxell Aqua Park, clearly predicted Japan would defeat Germany in the World Cup. How did he predict that? And who is Olivia the grey parrot? Listen to FIFA Qatar World Cup Special Podcast - 29 Football Nights.