സതീശനാണോ കോൺഗ്രസിന്റെ പുതിയ ക്യാപ്റ്റൻ (ഒറിജിനൽ)?
KeraleeyamJune 10, 2022x
6
00:11:0710.21 MB

സതീശനാണോ കോൺഗ്രസിന്റെ പുതിയ ക്യാപ്റ്റൻ (ഒറിജിനൽ)?

തൃക്കാക്കരയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഉപതിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കും മുൻപേതന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മണ്ഡലത്തിൽ മുന്നൊരുക്കം തുടങ്ങിയിരുന്നു. അതിന്റെ ഫലം തിരഞ്ഞെടുപ്പിൽ കാണുകയും ചെയ്തു–യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം.  സതീശൻ ക്യാപ്റ്റനാണെന്നും ലീഡറാണെന്നുമുള്ള ‘ആരാധനാ’ മുദ്രാവാക്യങ്ങളാണ് പിന്നീടങ്ങോട്ട് കോൺഗ്രസിൽ നിറഞ്ഞത്. എന്നാൽ ആ ‘കെണി’യിൽ പെടാതെ അദ്ദേഹം തന്ത്രപൂർവം തലയൂരുകയും ചെയ്തു. യഥാർഥത്തിൽ കോൺഗ്രസിന്റെ പുതിയ ക്യാപ്റ്റനാവുകയാണോ വി.ഡി.സതീശൻ? വിലയിരുത്തുകയാണ് മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ  ‘ഓപ്പൺ വോട്ട്’ പോഡ്കാസ്റ്റിൽ.