ലീഗിനും സിപിഎമ്മിനും ഇടയിൽ എന്ത്?
KeraleeyamJanuary 12, 202300:12:2411.41 MB

ലീഗിനും സിപിഎമ്മിനും ഇടയിൽ എന്ത്?

ഉയർന്നു വരുന്ന ഓരോ രാഷ്ട്രീയ വിഷയങ്ങളിലും എം.വി.ഗോവിന്ദൻ എന്തു പറയുന്നുവെന്ന് ഇന്നു കേരള രാഷ്ട്രീയം കൂടുതൽ കൂടുതലായി ശ്രദ്ധിക്കുകയാണ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിപദമേറ്റു ചുരുങ്ങിയ കാലയളവിൽ തന്നെ അദ്ദേഹം പാർട്ടിയിൽ പിടിമുറുക്കിയിരിക്കുന്നു. അടിമുടി പാർട്ടിയാണ് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ എം.വി.ഗോവിന്ദൻ എന്നു വിശേഷിപ്പിക്കുന്നവരുണ്ട്. സംഘടനാപരമായ വ്യതിയാനങ്ങളോടോ ജീർണതകളോടോ പൊറുക്കാത്ത സംസ്ഥാന സെക്രട്ടറി എന്ന വിശേഷണം ആർജിച്ച അതേ എം.വി.ഗോവിന്ദൻ തന്നെയാണ് മുസ്‌ലിം ലീഗിനോടുള്ള സിപിഎമ്മിന്റെ പുതിയ മമത പ്രഖ്യാപിച്ച് കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചത്.