വീണ്ടും പ്രയോഗിക്കുമോ 124എ? വിശ്വസിക്കാമോ കേന്ദ്രത്തെ?
DilliyazhchaMay 15, 202200:11:13

വീണ്ടും പ്രയോഗിക്കുമോ 124എ? വിശ്വസിക്കാമോ കേന്ദ്രത്തെ?

‘വിപ്ലവത്തിന്റെ ജ്വാലയിൽ കോൺഗ്രസ് നേതാക്കളും മുതലാളിമാരും സമീന്ദാർമാരും ചാരമായി മാറും. ആ ചാരത്തിനുമേൽ നിർധനരുടെ സർക്കാരുണ്ടാകും’- 1953 മേയ് 26ന് ബിഹാറിൽ ഫോർവേഡ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് കേദാർനാഥ്‌ സിങ് പറഞ്ഞ വാക്കുകൾ. കേദാർനാഥ്‌ സിങ്ങിന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്ന ആരോപണത്തിൽ പൊലീസ് 124 എ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസെടുത്തു. കോടതി അദ്ദേഹത്തെ ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു. പൊതുതാൽപര്യവും വ്യക്തികളുടെ മൗലിക അവകാശവും തമ്മിൽ ശരിയായ സന്തുലനമുള്ളതാണ് 124 എ വകുപ്പെന്നും അത് ഭരണഘടനാവിരുദ്ധമല്ലെന്നും അന്ന് സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.

എന്നാൽ കഴിഞ്ഞയാഴ്ച, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ അടങ്ങുന്ന മൂന്നംഗ ബെഞ്ച് 124 എ വകുപ്പ് പ്രയോഗം മരവിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഈ വകുപ്പ് പ്രയോഗിക്കുന്നതു തടയാൻ സംസ്ഥാനങ്ങൾക്ക് വേണ്ട നിർദേശം കേന്ദ്രം നൽകുമെന്ന പ്രതീക്ഷയാണ് ഇതിലൂടെ കോടതി പങ്കുവച്ചത്. എന്നാൽ ഈ പ്രതീക്ഷ നടപ്പാക്കപ്പെടുമോ അതോ 124എ വകുപ്പിന്റെ ദുരുപയോഗം തുടരുമോ? ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ആത്മാർഥതയെ ചോദ്യം ചെയ്യാൻ തക്കതായ കാരണം വരെയുണ്ട്. എന്താണത്? വിഷയം വിലയിരുത്തുകയാണ് ‘ദില്ലിയാഴ്ച’ പോഡ്കാസ്റ്റിലൂടെ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്..

See omnystudio.com/listener for privacy information.