ബിജെപിയാണ് യഥാർഥ ശത്രുവെന്ന് വിലയിരുത്തുമ്പോഴും, കോൺഗ്രസാണ് അകറ്റി നിർത്തപ്പെടേണ്ട പാർട്ടിയെന്നാണ് സിപിഎമ്മുകാർ, പ്രത്യേകിച്ച് കേരളത്തിൽനിന്നുള്ള സഖാക്കൾ വാദിക്കുന്നത്. കേരളത്തിലെ സർക്കാരിനെ മോദി സർക്കാരിന്റെ നയങ്ങൾക്കുള്ള ദേശീയ ബദലായി ഉയർത്തിക്കാട്ടാനാണ് സിപിഎം തീരുമാനവും. ബിജെപിക്കെതിരെ വിശാല ഇടതു ജനാധിപത്യ, മതനിരപേക്ഷ കൂട്ടായ്മ കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണെന്നും അവർ പറയുന്നു. എന്നാൽ രാഷ്ട്രീയമായി അടുത്തൊന്നും ചെല്ലാൻ പാടില്ലാത്ത വിധം ഭീകരജീവിയായി കോൺഗ്രസിനെ സിപിഎം ചിത്രീകരിക്കുന്നതിന്റെ യുക്തിയെന്താണ്? ബിജെപിക്കെതിരെ സിപിഎം മുന്നോട്ടു വയ്ക്കുന്ന കേരള ബദലിനെ എം.കെ.സ്റ്റാലിനുൾപ്പെടെ ഏതെങ്കിലും മുഖ്യമന്ത്രി പിന്തുണയ്ക്കുമോ? 23–ാം പാർട്ടി കോൺഗ്രസിന്റെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
See omnystudio.com/listener for privacy information.


