00:00:08
Speaker 1: ജനനം ഉള്ള ഏതൊരു മനുഷ്യനും ഒരു മരണവും ഉണ്ട്. ഇന്ന് നമ്മൾ സംസാരിക്കാനായിട്ട് പോകുന്ന സബ്ജക്ട് കുറച്ചുകൂടെ നമ്മളെ ചിന്തിപ്പിക്കുന്ന ഇല്ലെങ്കിൽ നമ്മുടെ ലൈഫിൽ ഒരിക്കലും നമുക്ക് മാറ്റിവയ്ക്കാൻ കഴിയാത്ത ഒരു കാര്യം തന്നെയാണ് മരണം എന്നുള്ളത്. അല്ലേ? ഈയൊരു വിഷയവുമായിട്ട് ചിന്തിക്കുന്ന സമയത്ത് നമുക്ക് ഒരുമിച്ച് ഒരു യാത്ര പോവാനായിട്ട് ശ്രമിക്കാം. നമ്മുടെ ശബ്ദത്തിലൂടെ.... നമ്മുടെ കുഞ്ഞു നാളിൽ നമ്മൾ ആദ്യമായിട്ട് ഈ ലോകത്തിലേക്ക് വന്ന സമയം....
00:00:33
Speaker 1: ഒന്ന് മനസ്സിലേക്ക് ആലോചിച്ച് നോക്കിയേ.... നമ്മുടെ ഓർമ്മ വയ്ക്കുന്ന സമയുണ്ടല്ലേ അതിന് മുമ്പ് എങ്ങനെയായിരിക്കും നമ്മുടെ ഈ ലോകത്തിലേക്ക് വന്നത്?
00:00:42
Speaker 1: നമ്മുടെ അച്ഛനും അമ്മയും വളരെ മനോഹരമായിട്ട് അവരുടെ ലൈഫിൽ വളരെ വലിയ സന്തോഷമായിട്ട് നമ്മളെ റിസീവ് ചെയുന്നു
00:00:50
Speaker 1: ഇല്ലെങ്കിലും സാഹചര്യങ്ങളുടെ ഓരോ സിറ്റുവേഷൻ അനുസരിച്ചിട്ട് അവരുടെ ലൈഫിലെ ഒരു അനുഗ്രഹമായിട്ടോ വലിയൊരു പ്രതീക്ഷയായിട്ടോ വലിയൊരു ഹോപ്പ് ആയിട്ടൊക്കെ നമ്മൾ അവരുടെ ലൈഫിലേക്ക് വരുന്നു..അല്ലെ? അതിനു ശേഷം ആ കുഞ്ഞു നാളുകളിൽ നിന്ന് നമ്മുടെ ഓർമ്മ വയ്ക്കുന്ന സമയങ്ങളില് ആദ്യമായിട്ടുള്ള നമ്മുടെ കുടുംബത്തിന്റെ ഒരു ഓർമ്മയെക്കുറിച്ചൊന്ന് മനസ്സിലേക്ക് കൊണ്ടുവന്നേ... അച്ഛൻ... അമ്മ... സഹോദരങ്ങൾ... സഹോദരി.. അങ്ങനെ എല്ലാപേരും.....
00:01:17
Speaker 1: ഒരു മനോഹരമായിട്ടൊരു സ്കൂൾ വിദ്യാഭ്യാസത്തിലേക്ക് നമ്മൾ തുടങ്ങിയ ആദ്യത്തെ ദിവസം... ആദ്യമായിട്ട് സ്കൂളിലേക്ക് പോയ ദിവസം...
00:01:26
Speaker 1: അവിടെ ഉണ്ടായ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളും കുഞ്ഞുകുഞ്ഞു പിണക്കങ്ങളും ആദ്യമായിട്ട് കിട്ടിയ കൂട്ടുകാര്... നമ്മുടെ കസിൻസ്..... ആ കുഞ്ഞ് പ്രായത്തിൽ നിന്ന് ഒന്നാം ക്ലാസിലേക്കും... അവിടെ നിന്ന് രണ്ടാം ക്ലാസിലേക്കും....
00:01:41
Speaker 1: നമ്മളെയും കൊണ്ട് യാത്ര പോകുന്ന സ്കൂളിലേക്ക് യാത്ര പോകുന്ന അച്ഛൻ... അമ്മ... നമ്മുടെ കൂടെയുള്ള ആൾക്കാര്... ഗ്രാൻഡ് പാരന്റ്സ്.... ഇവരെയൊക്കെ മനസ്സിൽ ആലോചിച്ചേ.. അതേ, വളരെ മനോഹരമായിട്ടുള്ള ഒരു തുടക്കമായിരുന്നുവല്ലേ , അതിനു ശേഷം കുറച്ചൂടെ മുന്നോട്ട് പോയി.. ആറാം ക്ലാസും ഏഴാം ക്ലാസ്സുമൊക്കെ കഴിഞ്ഞ്,.
00:02:00
Speaker 1: പ ത്താം ക്ലാസ്സൊക്കെ എത്തി, ആ ഒരു വിദ്യാഭ്യാസ സമയത്തെക്കുറിച്ചൊന്ന് ആലോചിച്ചു നോക്കിയേ...
00:02:06
Speaker 1: പിന്നീടുള്ള സാഹചര്യത്തില്
00:02:08
Speaker 1: അടുത്ത ലെവൽ നമ്മുടെ ലൈഫ് എങ്ങനെയാണ് മുന്നോട്ട് പോകേണ്ട നാഗ്രഹിക്കുന്ന ഒരു ആ ഒരു പഠനത്തിന്റെ ഒരു പത്താം ക്ലാസ് സമയത്തൊക്കെ എന്റെ മനസ്സില് ഞാൻ ആരായിട്ട് തീരണം എന്നാണ് ഉണ്ടായിരുന്നത്, എന്റെ മനസ്സിലെ ചിന്തകൾ എന്തൊക്കെയായിരുന്നു...
00:02:23
Speaker 1: ആ സമയത്തുള്ള എന്റെ കൂട്ടുകാര ആരൊക്കയായിരുന്നു ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന എന്റെ ഏറ്റവും നല്ല സുഹൃത്തായിട്ട് ഞാൻ പറഞ്ഞിരുന്ന വ്യക്തി ആരാണ്, അതിനു ശേഷം ഒരു
00:02:35
Speaker 1: പ്ലസ് ടു ഇല്ലെങ്കിൽ പ്രീ ഡിഗ്രി അങ്ങനെയുള്ള വിദ്യാഭ്യാസ സാഹചര്യങ്ങളിലേക്ക് വന്നിട്ടുണ്ടാവാം... ഡിഗ്രി കാര്യങ്ങളിലേക്ക് വന്നിട്ടുണ്ടാവാം... ഒരു കോളേജ് ലൈഫ് നമ്മൾ എൻജോയ് ചെയ്തിട്ടുണ്ടാവാം... ഈ സമയങ്ങളില് നമ്മുടെ ലൈഫ് എങ്ങോട്ടാണ് പോകുന്നത്...? ഞാൻ ആരായി തീരണം.... ഇല്ലെങ്കിൽ ഏത് രീതിയിലായിരുന്നു നമ്മുടെ മനസ്സിന്റെ ചിന്ത ആ സമയത്തുണ്ടായിരുന്നത്.....? സാഹചര്യങ്ങൾ അനുസരിച്ചിട്ട്
00:02:57
Speaker 1: എങ്ങനെയും രക്ഷപ്പെടണം എന്ന ചിന്തയായിരുന്നോ.....? അവിടെ നിന്ന് ജോലിയിലേക്ക് പ്രവേശിച്ച മനോഹരമായിട്ടുള്ള ഒരു തുടക്കത്തെക്കുറിച്ച് നിന്ന് ചിന്തിച്ചു നോക്കിയേ...? നമ്മള് ആദ്യമായിട്ട് ജോലിയിലേക്ക് പോയ ദിവസം...
00:03:11
Speaker 1: അവിടെ നിന്ന് നമുക്ക് കിട്ടിയ കുറെ നല്ല സുഹൃത്തുക്കൾ... നല്ല ഉപദേശങ്ങൾ... നമ്മളെ പലപ്പോഴും നമ്മളെ എവിടെയൊക്കെയോ നമ്മളെ കറക് റ്റ് ചെയ്ത് നമ്മളെ ഒന്ന്
00:03:21
Speaker 1: കറക്ട് ഡയറക്ഷൻ കാണിച്ചു തന്ന് നമ്മളെ സപ്പോർട്ട് ചെയ്ത് നമ്മളെ കൈത്താങ്ങിയ ഒത്തിരി ആൾക്കാർ ഈ പിരീഡിലുണ്ടാവാം... അങ്ങനെ നമ്മള് ഒരു കരിയർ ആരംഭിച്ചത്.... ആദ്യമായിട്ട് ശമ്പളം കിട്ടിയ ദിവസം... വളരെ മനോഹരമായിരുന്നവല്ലേ.. എല്ലാം...?
00:03:35
Speaker 1: അങ്ങനെ വരുമാനക്ക കിട്ടി കുറച്ച് നാൾ കഴിഞ്ഞ് വാഹനങ്ങൾ ടവീലർ ആയിരിക്കാം ഫോർവീലർ ആയിരിക്കാം അച്ചീവ്മെന്റ് സീറിലേക്ക് നമ്മൾ വരുന്നു വളരെ മനോഹരമായിട്ടുള്ള ലൈഫാണ്, എന്നാൽ
00:03:46
Speaker 1: ഈയൊരു ലൈഫ് മുന്നോട്ട് പോയി വിവാഹം കഴിയുന്നു അല്ലേ ഏറ്റവും മനോഹരമായിട്ട് ദൈവം കരുതിവെച്ചതുപോലെ ഒരാളെ ലൈഫിലേക്ക് വരുന്നുണ്ടാവാം....
00:03:57
Speaker 1: അത് കഴിഞ്ഞ് ദൈവത്തിന്റെ അനുഗ്രഹമായിട്ട് തന്നെ നമുക്ക് കുഞ്ഞുങ്ങൾ നമുക്ക് ലഭിക്കുന്നുണ്ടാവാം... അത് കഴിഞ്ഞ് ആ ഒരു ലൈഫ് ഇങ്ങനെ മുന്നോട്ട് പോവാണ്.... ആ സമയത്ത് നമ്മളെ ഏതെങ്കിൽ ഒരു ജോലിയിലോ ഇല്ലെങ്കിൽ ഏതെങ്കിലും ഒരു ബിസിനസ് കാറ്റഗറിയിലോക്കോ നമ്മള് നമ്മളെ തന്നെ എത്തിച്ചിട്ടുണ്ടാവാം.... അല്ലേ എന്നാൽ ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നത് ഈയൊരു ജേർണിയുടെ അവസാനത്തെക്കുറിച്ച് തന്നെയാണ്.
00:04:20
Speaker 1: വളരെ സീരിസായിട്ട് ഈയൊരു ശബ്ദത്തിനോടൊപ്പം ഒന്ന് ചിന്തിക്കു... നിങ്ങളുടെ വയസ്സെത്രയാണ്..?
00:04:26
Speaker 1: ആ വയസ്സ് മനസ്സിലേക്കൊന്ന് കൊണ്ടുവന്നേ...
00:04:30
Speaker 1: ആ വയസ്സ്....
00:04:33
Speaker 1: ഇനി നമ്മള് എത്ര നാൾ വരെയാണ് ജീവിച്ചിരിക്കുക എന്നുള്ളതിനെക്കുറിച്ച് ഒരിക്കലും നമുക്ക് മാറ്റിവയ്ക്കാൻ കഴിയാത്തതും പലപ്പോഴും നമ്മളിൽ പലരും ചിന്തിക്കാത്തൊരു കാര്യം തന്നെയാണ് നമ്മളിവിടെ ഈ ശബ്ദത്തിലൂടെ ചിന്തിക്കുന്നത്. അത് തൊണ്ണൂറ് വയസ്സാണോ ഒരു നൂറ് വയസ്സാണോ എൺപത് വയസ്സാണോ നമ്മളുടെ മനസ്സിലുള്ള ഒരു ഏജ ഒന്ന് നോക്കി എത്ര വയസ്സു വരെയായിരിക്കും നമുക്ക് ജീവിക്കാൻ കഴിയുക? അങ്ങനെയാണെങ്കിൽ
00:04:57
Speaker 1: ഇപ്പൊ നമ്മുടെ നിലവിലെ വയസ്സും ഇനി ജീവിച്ചിരിക്കാൻ സാധ്യതയുള്ള വർഷവും നോക്കിയാല് ഇനി എത്ര വർഷം എനിക്ക്
00:05:06
Speaker 1: ഈ ലോകത്തില് കോൺട്രിബ്യൂട്ട് ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുവാൻ എനിക്കിനി എത്ര വർഷമുണ്ട്.........
00:05:17
Speaker 1: .............................മനസിലാവുന്നുണ്ടോ?.....
00:05:18
Speaker 1: അതേ!....
00:05:20
Speaker 1: ആർക്കും തടയാൻ കഴിയാത്ത ഒരു വർഷമുണ്ട് നമ്മൾ ഉറങ്ങിക്കിടക്കുമ്പോഴും നമ്മൾ കളിക്കുമ്പോഴും നമ്മള് പല കാര്യങ്ങളിലെ സമയം നഷ്ടമാകുമ്പോഴൊക്കെ ഈ ക്ലോക്കിങ്ങനെ കറങ്ങിക്കൊണ്ടിരിക്കയാണ് ... നമ്മുടെ സമയം തീർന്നുകൊണ്ടിരിക്കയാണ്.. എന്നാൽ വളരെ പരമപ്രധാനമായിട്ടുള്ള മറ്റൊരു കാര്യത്തെക്കുറിച്ചുകൂടി പറഞ്ഞുകൊണ്ടാണ് ഈയൊരു ശബ്ദത്തിന് പൂർത്തിയിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്.. ഒരു മനുഷ്യന് രണ്ട് മരണങ്ങളുണ്ട് എന്ന് ചിന്തിക്കുക.
00:05:45
Speaker 1: ഒന്ന് ശാരീരികമായിട്ട് നമ്മളു മരിക്കുന്നത്... രണ്ടാമത്തെ മരണമെന്ന് പറയുന്നത് ഈ ലോകത്തിലെ ഏറ്റവും അവസാനം നിങ്ങളുടെ
00:05:56
Speaker 1: ഓർമ്മകൾ നഷ്ടമായി മാറുന്ന ആ വ്യക്തി എപ്പോഴാണോ നിങ്ങളെക്കുറിച്ചുള്ള നല്ല ഓർമ്മകൾ ഈ ലോകത്തിൽ നിന്ന് എല്ലാവരുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകുന്നത് അതാണ് രണ്ടാമത്തെ മരണം
00:06:10
Speaker 1: ഒന്നുകൂടെ വിശദീകരിച്ചാൽ ഒന്നാമത്തെ മരണം നമ്മൾ ഫിസിക്കലായിട്ട് മരിക്കുന്നു, രണ്ട് നമ്മളെക്കുറിച്ചുള്ള ഓർമ്മകൾ മരിക്കുന്നത് എപ്പോഴാണ്
00:06:18
Speaker 1: രണ്ടാമത്തെ മരണം..
00:06:32
Speaker 1: നമ്മൾ ശ്രമിക്കേണ്ടത് നമ്മൾ മരിച്ചുകഴിഞ്ഞാൽ നമ്മുടെ ഓർമ്മകൾ ഒത്തിരി ആൾക്കാരുടെ തലമുറുകളുടെ മനസ്സിലേക്ക് പോവാൻ തക്കവണ്ണം ഒരു ലെജസി ക്രിയേറ്റ് ചെയ്യാനായിട്ട് വലിയൊരു ദൌത്യം നമുക്കുണ്ട്. നമ്മുടെ സമയമോ വളരെ കുറവും.. ഓരോ ദിവസവും കൃത്യമായിട്ട് നമ്മൾ വർക്ക് ചെയ്താല് ഏറ്റവും കുറഞ്ഞത് ഒരു മൂന്നു കാര്യങ്ങൾ പ്രധാനപ്പെട്ട കാര്യങ്ങൾ നമ്മുടെ മനസ്സിലേക്ക് കൊണ്ടുവന്ന് കൃത്യമായിട്ട് ലിസ്റ്റ് ഔട്ട് ചെയ്ത് ഒരു ദിവസം മൂന്ന് കാര്യങ്ങൾ ചെയ്യുക.
00:06:57
Speaker 1: അത് കൺസിസ്റ്റന്റായിട്ട് ചെയ്യുക... എല്ലാ ദിവസവും നമ്മളെ എക്സർസൈസ് ചെയ്യുക... ക്വാളിറ്റി ടൈം ഫാമിലിക്കായിട്ട് മാറ്റിവെക്കുക, മെഡിറ്റേഷന് സമയം കൊടുക്കുക, ഒരു കൺസിസ്റ്റൻസായിട്ട് കാര്യങ്ങൾ ചെയ്യാനായിട്ട് ശ്രമിക്കുക, ശാന്തമായിട്ടിരിക്കാനേട്ട് ശ്രമിക്കുക, നിങ്ങൾ ഇപ്പോൾ ഈയൊരു ശബ്ദം കേൾക്കുന്നത് പോലെ പഠനത്തിനായി സമയം കൊടുക്കാം അതുകൊണ്ടുതന്നെ നമുക്ക് കൂടുതൽ പഠിക്കാനായിട്ടും നമ്മുടെ രണ്ടാമത്തെ മരണം- എല്ലാവരുടെ മനസ്സിൽ നിന്ന് നമ്മുടെ ഓർമ്മകൾ മരിക്കുന്ന ദിവസത്തെ- നീട്ടിവയ്ക്കുവാൻ നമുക്ക് കഴിയും അല്ലേ
00:07:26
Speaker 1: സോ ഇതാണ് ഒരു നല്ല തുടക്കം... നമുക്ക് ഒത്തിരി ആൾക്കാരുടെ മനസ്സിൽ വർഷങ്ങളോളം ഇല്ലെങ്കിൽ നൂറ്റാണ്ടുകളോളം ജീവിക്കാനാ യിട്ട് ആ രീതിയിൽ നമ്മുടെ ലൈഫിന് ഒരു പർപ്പസ് ഉണ്ട് നമ്മളത് കണ്ടെത്തുകയും അതിലേക്ക് യാത്ര ചെയ്യുമ്പോ എല്ലാവരക്കാളും കൂടുതൽ നമുക്ക് ഈ ലോകത്തിനെ സഹായിക്കാനായിട്ട് നമ്മുടെ ചുറ്റിയുള്ളവരെ സഹായിക്കാനായിട്ട് നമുക്ക് കഴിയും എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ഈയൊരു ശബ്ദം നിങ്ങളുടെ മനസ്സിലും
00:07:51
Speaker 1: നിങ്ങളുടെ ലൈഫിലും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നുള്ളത് നിങ്ങൾക്ക് ഒരു കമന്റായിട്ടോ ഇല്ലെങ്കിൽ ഒരു വോയ്സ് ആയിട്ടോ വാട്സ് ആപ്പിലോ ഇല്ലെങ്കിൽ ഈയൊരു ശബ്ദം നിങ്ങൾ കേൾക്കുന്ന പ്ലാറ്റ്ഫോമിലൊക്കെയും നിങ്ങൾക്ക് അറിയിക്കാവുന്നതാണ്... മറ്റൊരു പോഡ്കാസ്റ്റിൽ നമ്മള് വീണ്ടും കാണുന്നതാണ്.... പ്രവീൺ കാൽവിൻ, കാൽസോൾ