ഓരോ കാലത്ത് ഓരോ കോലം
Bull's EyeNovember 04, 2022x
32
00:06:185.79 MB

ഓരോ കാലത്ത് ഓരോ കോലം

ഫ്രീ മാർക്കറ്റോ? ലിസ്സെ ഫെയറോ? ഏയ് അങ്ങനെയൊന്ന് കേട്ടിട്ടു പോലുമില്ലല്ലോ എന്ന മട്ടിൽ പൊട്ടൻ കളിക്കുകയാണ് കാപിറ്റലിസ്റ്റ് ലോകം. സർക്കാർ ഇടപെടലും നയവും സബ്സിഡിയുമൊന്നുമില്ലാതെ സർവതന്ത്ര സ്വതന്ത്രമായി ബിസിനസും വ്യവസായവും നടത്തുന്നതിനെയാണ് ലിസ്സെ ഫെയർ എന്ന് ഇംഗ്ളീഷിലും ലിസ്സി ഫെയർ എന്നു ഫ്രഞ്ചിലും വിളിച്ചിരുന്നത്. ഏതു തരം സർക്കാർ ഇടപെടലും മഹാമോശമായി മുതലാളിത്ത ലോകം കണ്ടു. ഇപ്പൊ നേരേ തിരിച്ചായി. സർക്കാർ ഇടപെടലും സബ്സിഡിയുമെല്ലാം മടങ്ങി വന്നിരിക്കുന്നു.