ഈ ലോകത്ത് നമുക്ക് തികച്ചും സൗജന്യമായി കിട്ടാൻ ഏറ്റവും സാധ്യതയുള്ള സംഗതികളിലൊന്ന് ഉപദേശമാണ്. വീട്ടിൽനിന്നും നാട്ടിൽനിന്നും സമൂഹമാധ്യമങ്ങളിൽനിന്നും എല്ലാം ഉപദേശങ്ങൾ കിട്ടിക്കൊണ്ടേയിരിക്കുന്നു. വേണ്ടെന്നു കാലുപിടിച്ചു പറഞ്ഞാലും നിർലോഭം കിട്ടാൻ സാധ്യതയുള്ള ഒരു കാര്യവും ഇതാണ്. മറ്റുള്ള മനുഷ്യരെ നന്മയിലേക്കു വഴിതിരിച്ചുവിടുക എന്നതാണ് ഉപദേശം എന്ന മഹത്കർമം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഇന്ന് എവിടെ നോക്കിയാലും ആളാകാൻ വേണ്ടി ഉപദേശിക്കാൻ വേണ്ടി നടക്കുന്നവരുടെ കൂട്ടമാണ്. എങ്ങനെ ജീവിക്കാം, എങ്ങനെ സംസാരിക്കാം തുടങ്ങി വിവിധ കാര്യങ്ങളിൽ ഉപദേശം ഫ്രീ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Advice is one of the things we are most likely to get absolutely free in this world. We are getting advice from everywhere. Giving advice when its asked for can be helpful, but unsolicited advice is another story. Unsolicited advice can also undermine peoples ability to figure out whats right for them, to solve their own problems. Giving unsolicited advice can be a frustrating experience for the advice-giver, as well. Prinu Prabhakaran talking here...Script: S. Aswin


