ഒരു നിമിഷത്തിന്റെ ചാഞ്ചല്യം, ഒരു ചെറിയ ആശങ്ക, അതിനെ മറികടന്ന് അവളെ പതുക്കെ നീക്കിനിർത്തി അയാളിറങ്ങി നടന്നു. ലോകത്തെ എല്ലാ വഴികളും അയാളെ കാത്തിരിക്കുകയായിരുന്നു. സ്വിസ് മലയിടുക്കിലെ സ്വപ്നം പോലെ സുന്ദരമെന്നു തോന്നിച്ചിരുന്ന അവളുടെ വീട് അയാൾ നടന്ന ആയിരമായിരം പാതകളിലെ അനേകമനേകം വഴിയടയാളങ്ങളിൽ ഒന്നു മാത്രമായിരുന്നു. 

മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ, ജ്ഞാനപീഠ ജേതാവ് എസ്.കെ. പൊറ്റെക്കാടിന്റെ നാൽപതാം ചരമവാർഷികദിനം (2022 ഓഗസ്റ്റ് 06).

SK Potekkad,SK Pottekkad,malayalam literature,literature,travelogue,kozhikode,writters,malayalam podcast,manorama,malayala manorma,malayalam,