അങ്ങനെയാണ് മൊറോക്കോ ‘എംഎആർ’ ആയത്
Manorama SPORTSDecember 24, 2022x
14
00:04:584.58 MB

അങ്ങനെയാണ് മൊറോക്കോ ‘എംഎആർ’ ആയത്

മൊറോക്കോ. ഒഫിഷ്യലായി പേരു പറഞ്ഞാൽ കിങ്ഡം ഓഫ് മൊറോക്കോ. പിന്നെയുമെന്തിനാണ് ലോകകപ്പില്‍ മൊറോക്കോ മത്സരിക്കുമ്പോൾ ടീമിന്റെ പേരിന്റെ സ്ഥാനത്ത് എംഎആർ എന്നെഴുതുന്നത്? ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ പേരിലെ പ്രധാനപ്പെട്ട മൂന്നക്ഷരങ്ങളാണ് സാധാരണ ടിവി സ്ക്രീനിലും സ്കോർ ബോർഡിലുമൊക്കെ കാണുക. മിക്കവാറും അത് ആദ്യത്തെ മൂന്നക്ഷരമായിരിക്കും. ഉദാഹരണത്തിന് ഇംഗ്ലണ്ട്. ടീമിന്റെ പേരിലെ ആദ്യത്തെ മൂന്നക്ഷരങ്ങളായ E, N, G എന്നിവയാണ് സ്കോർ ബോർഡിൽ കാണാനാവുക. അർജന്റീനയ്ക്കാണെങ്കില്‍ A, R, G, ബ്രസീലിനാണെങ്കിൽ B, R, A. സെമിഫൈനലിൽ മൊറോക്കോയെ 2–0ത്തിന് തോൽപിച്ച ഫ്രാൻസിന്റെ കാര്യം തന്നെയെടുക്കാം. F, R, A എന്നല്ലേ സ്ക്രീനിൽ കണ്ടത്? അങ്ങനെ നോക്കുമ്പോള്‍ മൊറോക്കോയുടെ പേരിന്റെ സ്ഥാനത്ത് M, O, R എന്നല്ലേ വരേണ്ടത്, പിന്നെങ്ങനെ M, A, R ആയി? കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ ഏറ്റവും പുതിയ എപ്പിസോഡ്...

fifa,football,morrocco,morroco,MAR,worldcup,