റഹ്മാൻ അഭിമുഖം | Interview with Actor Rahman | Entertainment Podcast
Manorama EntertainmentFebruary 23, 202500:43:05

റഹ്മാൻ അഭിമുഖം | Interview with Actor Rahman | Entertainment Podcast

സ്വന്തം സന്തോഷങ്ങളിൽ നിറഞ്ഞും കവിഞ്ഞും ഒഴുകുന്ന പുഴയാണ് റഹ്മാൻ. ആരായിരുന്നു റഹ്മാൻ എന്നറിയാൻ എൺപതുകളിൽ യുവാക്കളായിരുന്നവരോടു ചോദിക്കണോ? വേണ്ട. റഹ്മാൻ എവിടെയും പോയിട്ടില്ല. ആയിരം പൂക്കൾ നുള്ളി, ആടി വരുന്ന ഇളം കാറ്റുപോലെ ഒരുപാടുപേരുടെ ഓർമകളിലുണ്ട് ആ റഹ്മാൻ കാലം. പത്മരാജനും ഭരതനും ഐ.വി.ശശിയും റഹ്മാനുവേണ്ടി കഥകളെഴുതി. ആദ്യ സിനിമയിൽ ആ പതിനാറു വയസ്സുകാരന് അവാർഡുകൾ കിട്ടി. അതിനുശേഷം തോൽവി അറിയാത്ത ജീവിതം, ഒരുപാടു സിനിമകൾ. ഒപ്പം കുറെ കഥകൾ, ചിലതു സത്യം. ചിലതു കള്ളം. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി 

Actor Rahman's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

See omnystudio.com/listener for privacy information.