വിവിധ കാരണങ്ങളാൽ ഭൂതലത്തിൽ രൂപം കൊള്ളുന്ന ഗർത്തങ്ങളിൽ ജല സംഭരണം നടന്നു രൂപം കൊള്ളുന്നവയാണു തടാകങ്ങൾ. കരയാൽ ചുറ്റപ്പെട്ട അഗാധവും വിശാലവുമായ നൈസർഗിക ജലാശയങ്ങളുമാണ് തടാകങ്ങൾ. ഗർത്തം, പൊയ്ക എന്നിങ്ങനെ അർഥമുള്ള ‘ലാകോസ്’ എന്ന ഗ്രീക്ക്‌പദത്തിൽ നിന്നാണ് തടാകത്തിന്റെ ഇംഗ്ലിഷ് പദമായ ‘ലേക്ക്’ രൂപം കൊണ്ടത്. തടാകങ്ങളെ കുറിച്ചുള്ള ശാസ്ത്രീയപഠനമാണ് ലിംനോളജി. തടാകം എന്ന് അർഥം വരുന്ന ‘ലിംനേ’ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ലിംനോളജിയുടെ ഉദ്ഭവം. തടാകങ്ങളുടെ വിവര വിശേഷണങ്ങളിലൂടെ നമുക്കൊന്ന് കടന്നുപോകാം.
See omnystudio.com/listener for privacy information.


