മലയാള ഭാഷയുടെ മഹാപുണ്യമാണു കവിത്രയങ്ങൾ. പ്രാചീന, ആധുനിക സാഹിത്യ കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന 2 മഹാകവിത്രയങ്ങളുണ്ട്. മലയാള ഭാഷയ്ക്ക് അതുല്യമായ സംഭാവനകൾ നൽകിയവരാണ് ഇവർ. പ്രാചീന കവിത്രയം എന്ന് അറിയപ്പെടുന്നത് കൃഷ്ണഗാഥ എന്ന കാവ്യത്തിലൂടെ പ്രതിഭ ചൊരിഞ്ഞ ചെറുശ്ശേരി, മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛൻ, തുള്ളൽ പാട്ടുകളിലൂടെ സമൂഹത്തെ പൊട്ടിച്ചിരിപ്പിച്ച കുഞ്ചൻ നമ്പ്യാർ എന്നിവരാണ്. ആധുനിക കവിത്രയം എന്നറിയപ്പെടുന്നവർ ആശയഗാംഭീര്യം കൊണ്ട് അതിശയം തീർത്ത കുമാരനാശാൻ , മലയാളത്തിന്റെ ഉജ്വല ശബ്ദാഢ്യൻ ഉള്ളൂർ എസ്.പരമേശ്വരയ്യർ, ദേശാഭിമാനത്തെ ഉദ്ദീപിപ്പിച്ച വള്ളത്തോൾ നാരായണ മേനോൻ എന്നിവരാണ്. മലയാളത്തിന്റെ കവിത്രയങ്ങളെക്കുറിച്ച് കൂടുതലറിയാം. ഇവിടെ സംസാരിക്കുന്നത് സെബിൻ പയസ്
The great sanctity of the Malayalam language is its poetry. Representing both the ancient and modern literary eras are two great epic poets. They are the ones who provided unparalleled contributions to the Malayalam language. The term 'Prachina Kavitrayam' refers to three luminaries - Cherussery, Thunchaththu Ramanujan Ezhuthachan, and Kunjan Nambiar. Cherussery was a gifted poet with the talent of wit through his work 'Krishnagatha.' Thunchaththu Ramanujan Ezhuthachan, the father of Malayalam language, blessed society with his Thullal poems. Kunjan Nambiar, with his satirical songs, ridiculed society. In the modern era, poets known for their profound thoughts and extraordinary expression include Kumaran Asan, Ulloor S. Parameswara Iyer, and Vallathol Narayana Menon, who ignited patriotic sentiments. These are the individuals who have enriched the world of Malayalam poetry. You can learn more about the poetry of the Malayalam language. sebin pious talking here
See omnystudio.com/listener for privacy information.


