പാലക്കാട് പയ്യൻ യുഎസ് പ്രസി‍ഡന്റായാൽ‌

പാലക്കാട് പയ്യൻ യുഎസ് പ്രസി‍ഡന്റായാൽ‌

എഴുപതുകളിൽ പാലക്കാട് വടക്കഞ്ചേരി അഗ്രഹാരത്തിലെ വി.ജി. രാമസ്വാമി കോഴിക്കോട് എൻഐടിയിൽ എൻജിനീയറിംഗ് കഴിഞ്ഞിട്ട് കടൽ കടന്ന് അമേരിക്ക പിടിച്ചു. പഠനവും ജോലിയും കുടിയേറ്റവും, മൈസൂർ മെഡിക്കൽ കോളജിൽ നിന്നു പാസായ ഗീത എന്ന പെൺകുട്ടിയെ വേളി കഴിക്കലുമെല്ലാം വഴിക്കുവഴി നടന്നു. 1985ൽ ഒഹായോ സംസ്ഥാനത്തെ സിൻസിനാറ്റിയിൽ വച്ച് അവർക്കൊരു മകൻ പിറന്നു. പേര്–വിവേക് ഗണപതി രാമസ്വാമി. ഹാർവഡ്, യേൽ സർവകലാശാലകളിൽ പഠിച്ച് സ്വന്തം ബയോടെക് കമ്പനിയുണ്ടാക്കി ശതകോടീശ്വരനായ വിവേക് ഗണപതി രാമസ്വാമി ഇപ്പോൾ അമേരിക്കൻ പ്രസിഡന്റാവാൻ മൽസരിക്കുകയാണ്!! മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ......

Among the contenders for the job of the world’s most powerful person – the President of the United States – is a man having roots in a village in Palakkad district of Kerala. How did this happen? P Kishore, senior correspondent Malayalam Manorama, analyzes on the Manorama Online Podcast Bullseye...

manorama podcast, podcast manorama, manorama online, bullseye podcast, podcast bullseye, p kishore,